കൊച്ചി: ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെയും നട ദുവ്വൂരിയുടേയും മകള്‍ സാറയുടെ വിവാഹം നാളെ ന്യൂയോര്‍ക്കില്‍ നടക്കും.ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പൊതുജനാരോഗ്യത്തില്‍ ബിരുദാനാന്തര ബിരുദത്തിനു പഠിക്കുന്ന പഠിക്കുന്ന മാക്സ് മെക്ലെന്‍ബര്‍ഗ് ആണ് വരന്.
ഇറാഖ് യുദ്ധത്തിനെതിരായ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനാണ്. അമ്മ ഡോ.അറ്റിന ഗ്രോസ്മാന്, കോപ്പര്‍ യൂണിയന് യൂണിവേഴ്സിറ്റിയില്‍ ഹിസ്റ്ററി പ്രൊഫസര്‍. അച്ഛന് ഡോ. ഫ്രാങ്ക് മെക്ലെന്‍ബര്‍ഗ്, ലിയോ ബെക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ഡയറക്ടറും മുഖ്യ ആര്‍ക്കേവിസ്റ്റുമാണ്. സാറ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജിയില്‍ പിഎച്ച്.ഡി ചെയ്യുകയാണ്.
നടയുമായുള്ള വിവാഹ ബന്ധം രണ്ടു പതിറ്റാണ്ടു മുന്‍പ് വേര്‍പെടുത്തിയിരുന്നു. മക്കള്‍ കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം വിദേശത്താണ് വളര്‍ന്നതെന്ന് ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.അവരുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും തന്റെ പങ്ക് വളരെ ചെറുതാണെന്നും അദ്ദേഹം പറയുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: