മുംബൈ: മുംബൈയിൽ വൻകിട വൃക്ക റാക്കറ്റ് സംഘത്തിലെ ഡോക്ടർമാരുൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഡോ.എല്‍എച്ച് ഹിരണാന്ദാനി ആശുപത്രിയിലെ ഡോ. സുജിത് ചാറ്റര്‍ജി (സിഇഒ), ഡോ. അനുരാഗ് നായിക് (മെഡിക്കല്‍ ഡയറക്ടര്‍), ഡോ. മുകേഷ് ഷെട്ടി, ഡോ. മുകേഷ് ഷാ, ഡോ. പ്രകാശ് ഷെട്ടി എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഹിരണാന്ദാനി ആശുപത്രിയില്‍ നിയമവിരുദ്ധമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട നിരവധി പേര് വൃക്ക വ്യാപാരത്തില്‍ പങ്കാളികളാണെന്ന് തെളിഞിരുന്നു.
തുടർന്ന് കഴിഞ്ഞ ജൂലൈയില്‍ കേസില്‍ ഏഴു പേര് അറസ്റ്റിലായിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതികളെ അന്ധേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: