മുംബൈ: പതിനാറ് ലക്ഷം രൂപ വില വരുന്ന സ്വർണ്ണക്കട്ടികൾ കടത്തിയ എയർ ഇന്ത്യ പൈലറ്റ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായി.
മുംബൈ സി.എസ്.ടി. എയർപോർട്ടിൽ ഇറങ്ങിയ ജിദ്ദ-മുംബൈ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം പതിവ് പരിശോധനയ്ക്കിടെയാണ് ഇയാളുടെ ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ സ്വർണക്കട്ടികൾ കണ്ടെത്തിയത്.
ഏഴ് സ്വർണക്കട്ടികളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് 600 ഗ്രാം തൂക്കംവരും. പൈലറ്റ് കുറ്റം സമ്മതിച്ചതായി കസ്റ്റംസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: