പാലക്കാട്: ബാഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലന്റ് എക്സ്പ്രസില്‍ സ്ത്രീക്ക് നേരെ കയ്യേറ്റം. തീവണ്ടിയാത്രക്കരിയോട് അപമര്യാതയായി പെരുമാറിയ യുവാവിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
സേലത്തിനും ഈറോഡിനും മദ്ധ്യേ വച്ച് രാത്രി രണ്ട് മണിയോടെയാണ് യുവാവ് അപമര്യാദയായി പെരുമാറിയതെന്ന് കണിച്ച് ഒലവക്കോട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ മനഃപൂര്‍വം ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ലഗേജ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരിയെ അബദ്ധത്തില്‍ തട്ടുകയായിരുന്നെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: