കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ വിനായചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി ഭക്തജനങ്ങള്‍ക്ക് യജ്ഞദ്രവ്യങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഹോമകൗണ്ടര് തുറന്നു. കൗണ്ടറിന്റെ ഉദ്ഘാടനം അഡ്വ.തേവന്നൂര്‍ ഉണ്ണികൃഷ്ണന്‍നായര്‍ നിര്‍വ്വഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് ആര്.ദിവാകരന്, സെക്രട്ടറി രാജേന്ദ്രകുമാര്‍, കീഴ്ശാന്തി കൃഷ്ണകുമാര്‍, ഉപദേശകസമിതി അംഗങ്ങളായ പുഷ്പകുമാര്‍, ആര്.അരുണ്‍ എന്നിവര്‍ സംബന്ധിച്ചു. ചതുര്‍ത്ഥി ദിനത്തില്‍ നടക്കുന്ന 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിനുള്ള ദ്രവ്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ഇവിടെ സമര്‍പ്പിക്കാം. ഇതോടനുബന്ധിച്ച് നടക്കുന്ന ചിത്ര രചനാമത്സരങ്ങള്‍ 28ന് രാവിലെ ഒമ്പതുമുതല്‍ ക്ഷേത്ര ആഡിറ്റോറിയത്തില്‍ നടക്കും. ചിത്രകാരന് ടിഎഎസ് മേനോന് ഉദ്ഘാടനം നിര്‍വഹിക്കും. എല്‍പി വിഭാഗത്തിന് പെന്‍സില്‍ ഡ്രോയിംഗില്‍ താമരയില്‍ ഇരിക്കുന്ന ഗണപതിയും യുപിക്ക് പീഠത്തില്‍ ഇരിക്കുന്ന ഗണപതിയുമാണ് വിഷയം. സമയം രണ്ട് മണിക്കൂര്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ പെയിന്റിംഗ് വാട്ടര്‍കളറില്‍ പ്രഭയോട് കൂടി സിംഹാസനത്തിലിരിക്കുന്ന ഗണപതിയും,കോളേജില്‍ വാദ്യമേളത്തോട് നൃത്തം ചെയ്യുന്ന ഗണപതിയുമാണ് വിഷയം. മൂന്ന് മണിക്കൂറാണ് സമയം. സ്കൂളുകള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍. 0474 2450555, 9400450004.
പ്രതികരിക്കാൻ ഇവിടെ എഴുതുക: