കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ് പരിസരത്തു നിന്നു. കോഴിക്കോട് റേഞ്ച് എക്സൈസ് സംഘം 1350 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എക്സൈസ് ഇന്റലിജന്‍സ് വിഭാഗം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചാക്കില്‍ സൂക്ഷിച്ച ഉത്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ട്രെയിന്മാര്ഗമെത്തിച്ച് ഉള്‍പ്രദേശങ്ങളിലേക്കു കൊണ്ടുപോകാന്‍ തയ്യാറാക്കിയ നിലയിലായിരുന്നു ഇവ. പ്രതികളെ കണ്ടെത്താനായിട്ടില്ല. കോട്പ പ്രകാരം കേസെടുത്തു.
പരിസരത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു. കോഴിക്കോട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി. ശരത്ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.പി. ബാലകൃഷ്ണന്, പ്രിവന്റീവ് ഓഫീസര്‍ ടി. രമേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേഷ്, ബൈജു, ഹാരിസ്, റിഷിത്ത്കുമാര്, എഡിസണ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: