ചൈനയില്‍ ഊര്‍ജനിലയത്തില്‍ സ്‌ഫോടനം: 21 മരണം

Thursday 11 August 2016 7:58 pm IST

ബീജിംഗ്: ചൈനയില്‍ ഊര്‍ജനിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഹുബിയിലെ ധാംഗിയാംഗ് കല്‍ക്കരി ഊര്‍ജനിലയത്തില്‍ വൈകിട്ട് 3.20ഓടെയാണ് സ്‌ഫോടനമുണ്ടായത്. ഹൈ-പ്രഷര്‍ സ്റ്റീം പൈപ്പ് ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. ചൈനയിലെ വ്യവസായ മേഖലകളില്‍ ആളപായങ്ങള്‍ സാധാരണമാണ്. 2015 ആഗസ്റ്റ് മാസത്തില്‍ ടിയാന്‍ജിനിലെ തുറമുഖ നഗരത്തിലുണ്ടായ രാസ സ്‌ഫോടനങ്ങളില്‍ 165 പേരാണ് കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.