ധനലക്ഷ്മി ബാങ്കിന് മികച്ച ലാഭം

Thursday 11 August 2016 8:31 pm IST

തൃശൂര്‍: ധനലക്ഷ്മി ബാങ്ക് 2016-17 സാമ്പത്തിക വര്‍ഷത്തെ ഒന്നാം ത്രൈമാസ പാദത്തില്‍ 5.73 കോടി രൂപ ലാഭം രേഖപ്പെടുത്തി. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷം 4.22 ശതമാനം ആയിരുന്നത് 3.04 ആയി കുറഞ്ഞു. ട്രഷറി വരുമാനം 1.13 കോടിയില്‍ നിന്ന് 5.05 കോടിയിലേക്ക് വര്‍ദ്ധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി ഒരു വര്‍ഷം മുമ്പ് 299.52 കോടിയായിരുന്നത് ഒന്നാം ത്രൈമാസികത്തിന്റെ അന്ത്യത്തില്‍ 197.66 കോടിയായി കുറഞ്ഞു. 2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വായ്പകളിന്മേലുള്ള ശരാശരി വരുമാന നിരക്ക് 11.93 ശതമാനത്തില്‍ നിന്ന് ഒന്നാം ത്രൈമാസികത്തില്‍ 11.62 ശതമാനമായി കുറഞ്ഞുവെങ്കിലും നിക്ഷേപങ്ങളിലുള്ള ശരാശരി ചിലവ് 7.50 ശതമാനത്തില്‍ നിന്ന് 6.92 ശതമാനമായി കുറഞ്ഞു. നാലാം ത്രൈമാസികത്തില്‍ 5.10 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ നടപ്പുസാമ്പത്തികവര്‍ത്തിലെ ഒന്നാം ത്രൈമാസകത്തില്‍ 10.35 കോടിയുടെ പ്രവര്‍ത്തനലാഭം ബാങ്ക് കൈവരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.