ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Thursday 11 August 2016 9:01 pm IST

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് നാളെ രാവിലെ 9 മണിമുതല്‍ ആലപ്പുഴ നഗരത്തില്‍ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. അന്നേ ദിവസം രാവിലെ 6 മണിമുതല്‍ ആലപ്പുഴ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതായിരിക്കും. രാവിലെ 7 മണി മുതല്‍ മത്സരം കഴിയുന്നത് വരെ ജില്ലാ കോടതി വടക്കെ ജങ്ഷന്‍ മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശടി ജങ്ഷന്‍ വരെ വാഹനഗതാഗതം അനുവദിക്കുന്നതല്ല. കണ്‍ട്രോള്‍ റൂം മുതല്‍ കിഴക്ക് ആലപ്പുഴ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ് വരെയുള്ള ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല. നാളെ രാവിലെ 10 മണിക്കുശേഷം ഡിടിപിസിജെട്ടിമുതല്‍ പുന്നമടകായലിലേക്കും, തിരിച്ചും ഒരു ബോട്ടും സര്‍വ്വിസ് നടത്തുവാന്‍ അനുവദിക്കുന്നതല്ല. നാളെ രാവിലെ 9 മുതല്‍ രാത്രി 8 വരെ ഹെവികണ്ടെയ്‌നര്‍/ട്രെയിലര്‍ വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുന്നതല്ല. തെക്കുഭാഗത്ത് വരുന്ന ഹെവികണ്ടെയ്‌നര്‍/ട്രെയിലര്‍ വാഹനങ്ങള്‍ കളര്‍കോട് ബൈപ്പാസിലും വടക്കുഭാഗത്തുനിന്നും വരുന്നവ കൊമ്മാടി ബൈപ്പാസിലും തടഞ്ഞിടുന്നതാണ്. വാഹന പാര്‍ക്കിങ് സൗകര്യം ആലപ്പുഴ: വള്ളംകളി കാണാന്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും എറണാകുളം ഭാഗത്തു നിന്ന് നാഷണല്‍ ഹൈവെയിലൂടെ വരുന്ന വാഹനങ്ങളും എസ്സ്ഡിവി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍, സെന്റ് ആന്റണീസ് എന്നീ സ്‌ക്കൂള്‍ ഗ്രൗണ്ടുകളില്‍ പാര്‍ക്കുചെയ്യണ്ടണം. വളളം കളികാണാന്‍ ബോട്ടിലെത്തുന്നവര്‍ ഉച്ചയ്ക്കു 12 മണിക്കു മുന്‍പ് സ്ഥലത്ത് എത്തിച്ചേരണം. കളി കാണാന്‍ ഗാലറികളില്‍ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നില്‍ക്കുന്നവരും യാതൊരു കാരണവശാലും കനാലിലേക്കും മറ്റും പ്ലാസ്റ്റിക്ക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിയുവാന്‍ പാടില്ല. അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റ്, ഫിനിഷിംഗ് പോയന്റ്, മാതാജെട്ടി, രാജീവ്‌ജെട്ടി, പോലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.