ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനം വേറിട്ട രീതിയില്‍ ആഘോഷിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം. ഇതിന്റെ ഭാഗമായി ട്രെയിന്‍ എന്‍ജിനു മുകളിലും ദേശീയ പതാക ഉയര്‍ത്താനാണ് നിര്‍ദേശം.
ഇതനുസരിച്ച് 10,000ല്‍ അധികം എന്‍ജിനുകളില്‍ ദേശീയ പതാക സ്ഥാപിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചതാണ്.
4500എംഎംമുതല് 3000 എംഎം വലിപ്പത്തിലുള്ള സ്റ്റിക്കറുകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
ഇത് ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷവും പതാക ഉയര്‍ത്തലും ട്രെയിനിനു മുകളിലേക്കും വ്യാപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: