കളമശേരിയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന ; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

Thursday 11 August 2016 9:32 pm IST

കളമശേരി: ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന പഴകിയ ഭക്ഷണവും ഇറച്ചിയും പിടിച്ചെടുത്തു. ഹോട്ടലുകള്‍, വ്യാപാരശാലകള്‍, വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലായിരുന്നു ആരോഗ്യ വിഭാഗത്തിന്റയും നഗരസഭയുടെയും സംയുക്ത പരിശോധന. നോര്‍ത്ത് ഹോട്ടല്‍ ഖാദേഴ്‌സില്‍ നിന്ന് കുടിവെള്ള ടാങ്കില്‍ നിന്ന് ചത്ത പാറ്റയെ കണ്ടെത്തി. വ്യത്തിഹീനമായ നിലയിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തി. മാര്‍ക്കറ്റില്‍ ഇറച്ചിക്കടയില്‍ വ്യത്തിഹീനമായി ഫ്രീസറില്‍ സൂക്ഷിച്ച ഇറച്ചി പിടിച്ചെടുത്തു. രണ്ട് വ്യാപാരശാലകളില്‍ നിന്ന് പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പരിശോധന നടത്തിയതില്‍ 6 സ്ഥലത്ത് നിന്ന് പഴകിയ ഭക്ഷണം പിടിച്ചതായി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ പ്രസാദ് , വേണു എന്നിവര്‍ അറിയിച്ചു. റിലയന്‍സ് ഫ്രഷില്‍ നിന്ന് പഴകിയ പച്ചക്കറികള്‍, കെ ആര്‍ ബേക്കേഴ്‌സില്‍ നിന്ന് പൊറോട്ട , മീന്‍, ഇറച്ചി എന്നിവയും ഹോട്ടല്‍ താലില്‍ നിന്ന് കടല പുഴുങ്ങിയതും കൊച്ചിന്‍ ഡര്‍ബാറില്‍ നിന്ന് ചിക്കന്‍, നൂഡില്‍സ്, ചപ്പാത്തി മാവ്, പഴകിയ ചോറ് എന്നിവയും ടീ സോണില്‍ നിന്ന് പഴകിയ പാക്കറ്റ് പാലും ഹോട്ടല്‍ ശരവണയില്‍ നിന്ന് പഴകിയ എണ്ണയും കളമശേരി നഗരസഭ പിടിച്ചെടുത്തു. ജില്ല ആരോഗ്യ മേധാവി പി.എന്‍ ശ്രീനിവാസന്‍ , ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ശ്രീധരന്‍ കെ.ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ. എസ് നവാസ്, സാബു, കെ.പി,സന്തോഷ്, ജൂനി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, ജോണ്‍ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.