പീഡനക്കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് മുംബൈയിലേക്ക് കടന്നു

Thursday 11 August 2016 9:33 pm IST

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസിലെ പത്തൊന്‍പതുകാരനായ പ്രതി പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. ഇയാള്‍ മുംബൈയിലേക്കു കടന്നതായാണ് സൂചന. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി മുംബൈയിലുണ്ടെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതിനിടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമായത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നതാണ്. ഇതിനിടെയാണ് പ്രതി മുങ്ങിയത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. ആവശ്യമെങ്കില്‍ മുംബൈ പോലീസിന്റെ സഹായം ആവശ്യപ്പെടും.അതേസമയം, കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി റിമാന്‍ഡിലുള്ള മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. . കേസില്‍ 10 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.