റാംപുര്‍: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബിജെപി സഖ്യമുണ്ടാക്കില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കേണ്ട സാഹചര്യം ബിജെപിക്കു വരില്ല. മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറും. മായാവതി സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെയും അഴിമതി ബിജെപിക്ക് അനുകൂല തരംഗം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ധനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ഓഫിസിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: