കമ്പംമെട്ട്: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കടന്നു പിടിച്ച കേസില്‍ പ്രതി പിടിയില്‍. കമ്പം താഴത്തേതില്‍ ഗോപി(53) ആണ് പിടിയിലായത്. സംഭവത്തില്‍ പരിക്കേറ്റ വീട്ടമ്മയുടെ ഭര്‍ത്താവ് ചികിത്സയിലാണ്. സംഭവം ഇങ്ങനെ: കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരു മണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് വച്ച് പ്രതി 36 കാരിയായ വീട്ടമ്മയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ശേഷം വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെ പ്രതി കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് ആക്രമിച്ചു. കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ പീഡനത്തിനും ഭവനഭേദനത്തിനും കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി കമ്പംമെട്ട് എസ്ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ വീട്ടമ്മയെ കടന്ന് പിടിച്ചത്. മുമ്പ് ഈ വീട്ടില്‍ പണിക്കായി ഇയാള്‍ എത്തിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: