കഞ്ചാവ് വില്‍പ്പന; രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

Thursday 11 August 2016 9:40 pm IST

അടിമാലി: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ട് യുവാക്കള്‍ അടിമാലി നാര്‍ക്കോട്ടി ക് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായി.  അടിമാലി പൊളിഞ്ഞപാലം തണ്ടേല്‍ ഷെമീര്‍ (23) ഇയാളുടെ സഹായി അടിമാലി വടക്കേപറമ്പില്‍ റിന്‍സ്(20) എന്നിവരെയാണ് നാര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ എം എസ് ജെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്പനയ്ക്കായി ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ചെറിയ പൊതികളിലാക്കി വില്പന നടത്തുകയാണിവര്‍ ചെയ്യുന്നത്. ഒരു പൊതിയ്ക്ക് 500 രൂപവരെയാണ് വാങ്ങിക്കുന്നത്. ഫോണില്‍ വിളിച്ചാല്‍ ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുകയാണിവര്‍ ചെയ്യുന്നത്. വിദ്യാര്‍ത്ഥികളാണ് ഇവരുടെ ഇരകളില്‍ അധകവും. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.