എന്‍ഡിഎ ശക്തിപ്പെടുത്തും: തുഷാര്‍

Friday 12 August 2016 1:05 pm IST

ആലപ്പുഴ: എന്‍ഡിഎ ശക്തിപ്പെടുത്താന്‍  ബിഡിജെഎസ് നേതൃത്വം നല്‍കുമെന്ന് ദേശീയ പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ കക്ഷികള്‍ ചേരുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിവരങ്ങള്‍ പുറത്തുപറയാറായിട്ടില്ല. കേരളാ കോണ്‍ഗ്രസ് മുന്നണിയില്‍ ചേരുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് മാണിയാണ്. അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് അംഗീകരിക്കും. ജോസ് കെ. മാണി ലോക്‌സഭാംഗമാണ്. അദ്ദേഹത്തിന് കേന്ദ്രമന്ത്രിയാകാന്‍ യോഗ്യതക്കുറവൊന്നുമില്ല. ബിഡിജെഎസിന്റെ മണ്ഡലം, ജില്ലാ തല പുനഃസംഘടനകള്‍ നടന്നുവരുന്നു. അടുത്ത മാസത്തോടെ സംസ്ഥാന കമ്മറ്റിയും പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി സുഭാഷ് വാസു പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.