പാലാ: സിെൈവഎംഎയുടെ സ്വാതന്ത്ര്യദിനാഘോഷവും ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും 15ന് വൈകിട്ട് 4.30ന് എംപ്ലോയീസ് സഹകരണസംഘം ഹാളില്‍ നടക്കും.
വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം കെ.എം.മാണി എംഎല്‍എയും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഉദ്ഘാടനം മാര്‍ ജേക്കബ് മുരിക്കനും എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം പ്രിസ്റ്റണ്‍ രൂപത നിയുക്ത മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കളും നിര്‍വ്വഹിക്കും. മാണി സി. കാപ്പന് മുഖ്യപ്രഭാഷണം നടത്തും. കുടുംബസംഗമം ഉദ്ഘാടനം ഡിവൈഎസ്പി വി.ജി. വിനോദ്കുമാറും നിര്‍വ്വഹിക്കും. നഗരസഭാദ്ധ്യക്ഷ ലീന സണ്ണി, ഉപാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന്, ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ടെന്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ അഡ്വ. സന്തോഷ് മണര്‍കാട്ട്, ജോജോ കുടക്കച്ചിറ, ബേബിച്ചന് ഇടേട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: