ഖാദി ഓണം-ബക്രീദ് മേള 15 മുതല്‍

Thursday 11 August 2016 10:09 pm IST

തൃശൂര്‍:കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 15 ന് രാവിലെ 11 ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ വടക്കേ ബസ് സ്റ്റാന്റിന് സമീപമുളള ശ്രീ വടക്കുംനാഥന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ ആദ്യ വില്‍പ്പന വിര്‍വ്വഹിക്കും. മേളയോടനുബന്ധിച്ചുളള സമ്മാന കൂപ്പണുകളുടെ വിതരണം നഗരസഭ പ്രതിപക്ഷ നെതാവ് എം.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ്ണ, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആര്‍. ശശികുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇ. സലാഹുദ്ദീന്‍, വി. കേശവന്‍, കെ.ഒ. പൈലോത്, സി.കെ. കുമാരി തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 13 വരെ നീണ്ട് നില്‍ക്കുന്ന ഓണം-ബക്രീദ് മേളയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റുണ്ട്. ഇത് കൂടാതെ ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതിയും ഉണ്ടായിരിക്കും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍- ബാങ്ക് ജീവനക്കാര്‍ക്ക് 35000 രൂപ വരെയുളള തുണിത്തരങ്ങള്‍ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയിലും നല്‍കും. വടക്കുംനാഥന്‍ ഷോപ്പിംഗ് കോംപ്ലക്‌സിലുളള ഖാദി ഗ്രാമ സൗഭാഗ്യ എ.സി. ഷോറൂം, പാവറട്ടി ഖാദി സൗഭാഗ്യ, ചിറക്കെകോട്, എളനാട്, കല്ലൂര്‍, കനകമല, കട്ടിലപൂവ്വം, മച്ചാട്, മണലിക്കാട്, മതിക്കുന്ന്, മേലമ്പൂര്‍, മുല്ലശ്ശേരി, ഒളരിക്കര, പറപ്പൂക്കരക്ക പീച്ചി, പേരാമ്പ്ര എന്നിവിടങ്ങളിലുളള ഖാദി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളില്‍ റിബേറ്റും സമ്മാനപദ്ധതി ആനുകൂല്യങ്ങളും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.