കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി 40-ാം സംസ്ഥാന വാര്‍ഷികോത്സവം ഇന്ന് കോഴിക്കോട്ട് തുടങ്ങും. തളി ഗുരുവായൂരപ്പന് ഹാളില്‍ വൈകിട്ട് 4.30ന് അക്ഷര ശ്ലോക സദസ്. ജിതിനം രാധാകൃഷ്ണനും വിനോദ് പട്ടാണിപ്പാറയും ഒരുക്കുന്ന പഴമയുടെ അഴക് പ്രദര്‍ശനം നടക്കും. ആദരണ സദസ്സ് ആര്‍ട്ടിസ്റ്റ് മദനന് ഉദ്ഘാടനം ചെയ്യും.
സാമൂതിരി കെ.സി.യു രാജ, മുഖ്യാതിഥിയായിരിക്കും. സ്ഥാണുമാലയന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കും. ഉള്ളൂര്‍ എം. പരമേശ്വരന്, പി.ആര്. നാഥന്, കോഴിക്കോട് നാരായണന് നായര്‍, മലയത്ത് അപ്പുണ്ണി, എം.പി. ചന്ദ്രദാസ്, പി. ചന്ദ്രശേഖരന്, വിജയനാഥ് തുടങ്ങിയവരെ ആദരിക്കും. തപസ്യ പിലാത്തറ യൂണിറ്റ് അവതരിപ്പിക്കുന്ന കാരി നാടകവും അരങ്ങേറും.
12, 13, 14 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ കൃഷി, സംസ്കൃതി, വികസനം എന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. 13 ന് രാവിലെ ഒമ്പത് മണിക്ക് തളി സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ഗജേന്ദ്രസിംഗ് ചൗഹാന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷ പി. വത്സല അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ഡോ, എം.ജി.എസ് നാരായണന്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എസ്. രമേശന് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: