ഇടുക്കി: ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ സര്‍വ്വേയില്‍ അപൂര്‍വ്വയിനം ഉഭയ-ഉരഗ ജീവികളെ കണ്ടെത്തി. ആഗസ്റ്റ് 5 മുതല്‍ 8 വരെയായിരുന്നു ആദ്യഘട്ട സര്‍വ്വെ. 31 ഇനം ഉഭയജീവികളെയാണ് കണ്ടെത്തിയത്. അതില്‍ 16 എണ്ണം ഇതുവരെ ചിന്നാറില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജീവികളാണ്.
വംശനാശ ഭീഷണി നേരിടുന്ന ഗ്രീറ്റ് ഇലത്തവള, മലമുകളിലെ അരുവികളില്‍ കാണുന്ന പച്ച ചോലമരത്തവള , വലിയ ചോലമരത്തവള, 13 മില്ലിമീറ്റര്‍ വലുപ്പമുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ചെറിയ തവളകളിലൊന്നായ ആനമല രാത്തവള തുടങ്ങി 16 ഇനം തവളകളെ പുതുതായി കണ്ടെത്തിയിട്ടുണ്ട്.
പട്ടികയില്‍ വരുന്ന ആനമല പല്ലി , മലമ്പച്ചോലപ്പാമ്പ്, നീലവാലന് അരണ, ചോല മണ്ഡലി, നാഗത്താന് പാമ്പ് തുടങ്ങി 29 ഇനം ഉരഗങ്ങളെയും കണ്ടെത്തി. കാലാവസ്ഥയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ വരെ സൂക്ഷ്മ ആവാസവ്യവസ്ഥകളില്‍ ജീവിക്കുന്ന ഈ ചെറു ജീവികളില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
വന്യജീവി സങ്കേതത്തിലെ വൈല്‍ഡ് വാര്ഡന് പ്രസാദ്.ജി, ചിന്നാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പി.എം പ്രഭു, കേരള വന ഗവേഷണസ്ഥാപനത്തിലെ ഗവേഷകന് സന്ദീപ് ദാസ്, രാജ്കുമാര്, ബയോളജിസ്റ്റ് ഹരീഷ് സുധാകര്‍, വനം വകുപ്പ് ഉദ്യോഗസ്ഥരായ റെജി, സുബിന്, മഞ്ചേഷ് എന്നിവര്‍ എന്നിവര്‍ സര്‍വ്വെക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: