തിരുവനന്തപുരം: ബിജെപി സംസ്ഥാന മീഡിയാ സെല്‍ കണ്‍വീനറായി സംസ്ഥാന സമിതിയംഗവും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണനെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നോമിനേറ്റ് ചെയ്തു. എറണാകുളത്തു നിന്നുള്ള ശിവശങ്കരന് കോ കണ്‍വീനറായിരിക്കും.
മാധ്യമപ്രവര്‍ത്തകനായ ആര്. സന്ദീപാണ് സംസ്ഥാന കോര്‍ഡിനേറ്റര്‍.
സെല്ലുകളും കോര്‍ഡിനേറ്റര്‍മാരും: അഡ്വ. രാജഗോപാല്‍ പെരുമ്പാവൂര്‍ (ലീഗല്‍), കെ. കെ. പിള്ള (ട്രേഡേഴ്സ്), അജിത് സി.എം.ആര് (ഇന്‍ഡസ്ട്രിയല്‍), രജനീഷ് ബാബു (ഫിഷര്‍മാന്‍), ടി. ജി. മോഹന്‍ദാസ് (വൈചാരികം), ഗോപന് ചെന്നിത്തല (കലാ സാംസ്കാരികം), ആര്.എസ്. വിനോദ് (സഹകരണം), ഡോ. കെ.ജി. മോഹന്‍ (അദ്ധ്യാപക), ബി.ആര്. അജിത് (പ്രൊഫഷണല്‍), ഡോ. ബിജു (ഡോക്ടര്‍മാര്‍).
സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളായി എന്‍പി കൃഷ്ണകുമാര്‍ ചങ്ങനാശ്ശേരി, കെ.എസ്. രാജേഷ് എറണാകുളം, കൂട്ടാറ ദാമോദരന്‍ വയനാട്, എന്‍.പി. ഹരി തിരുവനന്തപുരം, കരമന അജിത് തിരുവനന്തപുരം, വി.കെ. വിജയന് കോഴിക്കോട്, ടി. നാരായണന് മാസ്റ്റര്‍ കോഴിക്കോട്, ശിവശങ്കരന് നായര്‍ തിരുവനന്തപുരം, വി. ജയദേവന് ആലപ്പുഴ, ചിത്രാലയം രാധാകൃഷ്ണന് തിരുവനന്തപുരം, ടി.പി. സുരേഷ് കോഴിക്കോട്, ശ്രീധരന് എലപ്പുള്ളി പാലക്കാട്, രുഗ്മിണി ടീച്ചര്‍ പാലക്കാട്, മാലുമേല്‍ സുരേഷ് കൊല്ലം തുടങ്ങി 14 പേരെ കൂടി കുമ്മനം രാജശേഖരന് നാമനിര്‍ദ്ദേശം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: