പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന പഠന ശിബിരം ഇന്ന് പന്തളം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. 14 ന് സമാപിക്കും. രാവിലെ 9.45 ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ ഉദ്ഘാടനം ചെയ്യും.
അഡ്വ.മാലക്കര ശശി അദ്ധ്യക്ഷതവഹിക്കും. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്.ശശിധരന്, പ്രാന്ത വ്യവസ്ഥാ പ്രമുഖ് കെ.വേണു, അഡ്വ.ജയസൂര്യ എന്നിവര്‍ സംബന്ധിക്കും.
14 ന് രാവിലെ 8.30ന് സ്ര്ത്രീശാക്തീകരണവും സുരക്ഷയും എന്ന വിഷയത്തില്‍ കെ.പി.ശശികല ടീച്ചറും 10.15 ന് ഹിന്ദുധര്‍മ്മപരിചയം എന്ന വിഷയത്തില്‍ സീമാജാഗരണ്‍ ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണനും ക്ലാസുകളെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: