തൊടുപുഴ: മൂലമറ്റം പവര്‍ഹൗസിലെ ബട്ടര്‍ഫ്ളൈ വാല്‍വുകളുടെ തകരാറുകള്‍ പരിഹരിച്ചു. പവര്‍ഹൗസ് പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമായി. പെന്‍സ്റ്റോക് പൈപ്പുകളിലെ ബട്ടര്‍ഫ്ളൈ വാല്‍വുകളാണ് തകരാറിലായത്.
പവര്‍ഹൗസില്‍ ആറ് ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 3 ജനറേറ്ററുകള്‍ ചേരുന്ന ഒരു ക്ലസ്റ്ററില്‍ ഒരു ബട്ടര്‍ഫ്ളൈ വാല്‍വാണ് ഉണ്ടാകുക. ഇങ്ങനെ ആകെ രണ്ട് ബട്ടര്‍ഫ്ളൈ വാല്വുകളുണ്ട്. പണി നടന്ന ദിവസങ്ങളില്‍ മറ്റ് ചെറുകിട പദ്ധതികളിലെ ഉല്‍പ്പാദനം കൂട്ടിയാണ് വൈദ്യുതി ക്ഷാമം പരിഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: