ഓണം ഫെസ്റ്റ് 2016 നാളെ ആരംഭിക്കും

Thursday 11 August 2016 11:03 pm IST

കണ്ണൂര്‍: റൂറല്‍ ഡവലപ്‌മെന്റ് സെന്റര്‍ മഹിളാ സമാജം മാവിലായിയും ഫണ്‍ വേള്‍ഡ് ആന്റ് റിസോര്‍ട്ട് കമ്പനിയും ചേര്‍ന്ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2016 നാളെ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഷോപ്പിംങ് വിസ്മയങ്ങളും വിനോദ സാധ്യതകളും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. മഹദ് വ്യക്തികളും ചരിത്ര പുരുഷന്മാരും കണ്‍മുന്നിലേക്കിറങ്ങി വരുന്ന പ്രതീതിയുളവാക്കുന്ന ത്രിഡി ഒപ്റ്റിക്കല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ട്രിക്ക് ആര്‍ട് മ്യൂസിയം ഫെസ്റ്റിലെ ശ്രദ്ധേയമായ ഇനമാണ്. സാധാരണ ദിവസങ്ങളില്‍ 3 മണി മുതല്‍ രാത്രി 9ല മണിവരേയും അവധി ദിവസങ്ങളില്‍ 2 മണിമുതല്‍ 9 മണിവരേയുമാണ് പ്രദര്‍ശന സമയം. പ്രവേശന ഫീസ് 50 രൂപയാണ്. വാര്‍ത്താസമ്മേളനത്തില്‍ പി.വി.ലക്ഷ്മി, ആര്‍.കെ.നിഷ, ഭാസ്‌ക്കരന്‍, പി.ഒ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.