പയ്യന്നൂര്‍: ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്റെ വികസന സ്വപ്നങ്ങളായ രണ്ടാം ടിക്കറ്റ് കൗണ്ടര്‍, പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍, പ്രധാന വണ്ടികളായ ഏറനാട്, കുര്‍ള, വെസ്റ്റ് കോസ്റ്റ്, എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കല്‍, റെയില്‍വേ ഭൂമി സംരക്ഷണം എന്നീ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ബിജെപി—കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ ഇത്തരം പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നില്ല. വികസന പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്ന പ്രമേയം റിച്ചാര്‍ഡ് ഹേ എംപി—മുഖാന്തിരം കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മണ്ഡലം ഭാരവാഹികള്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: