കണ്ണൂര്‍: സ്കൂള്പാര്ലെന്റ് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ഉജ്ജ്വല വിജയം. എസ്എഫ്ഐയുടെ കുത്തകയായിരുന്ന ചൊവ്വ ഹയര്‍സെക്കണ്ടിറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്എഫ്ഐയില്‍ നിന്നും മുഴുവന്‍ സീറ്റുകളും എബിവിപി പിടിച്ചെടുത്തു. പള്ളിക്കുന്ന് സ്കൂള്‍, തലശ്ശേരി പാലയാട് സ്കൂള്‍, ചെറുകുനി, തലശ്ശേരി സെന്റ് ജോസഫ്, ഇരിട്ടി ഹയര്‍സെക്കണ്ടറി, പാനൂര്‍ ഹയര്‍സെക്കണ്ടറി, കാവുംഭാഗം എന്നിവിടങ്ങളില്‍ എബിവിപി തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. കൂടാളി ഹൈസ്കൂളില്‍ പത്ത് സീറ്റുകളും ഹയര്‍സെക്കണ്ടറിയില്‍ രണ്ട് സീറ്റും എബിവിപി നേടി. ജില്ലയിലാകെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ എബിവിപിയുടെ ശക്തമായ സന്നിധ്യമാണ് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: