ആലക്കോട്: 12കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. ആലക്കോട് സിഐ സ്റ്റേഷന് പരിധിയിലുള്ള 42കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാവ് ഇളയകുട്ടിയെയും കൊണ്ട് ആശുപത്രിയില്‍ ചികിത്സയിലായ സമയത്ത് വീട്ടില്‍ തനിച്ചായ മകളെ രാത്രിയില്‍ മദ്യലഹരിയിലെത്തിയ പിതാവ് പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ മുഖാന്തിരം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: