കണ്ണൂര്‍: ഉത്തര മലബാറിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ അവസരമൊരുക്കുക, തൊഴില്‍ നേടാന്‍ കഴിയാത്തവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, അതുവഴി വ്യാപാര-വ്യവസായ-സേവന-വാണിജ്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടെ ചേമ്പര്‍ ഓഫ് കൊമേഴ്സും കോളേജ് ഓഫ് കൊമേഴ്സും സംയുക്തമായി നടത്തുന്ന തൊഴില്‍മേള നാളെ രാവിലെ 9.30 മുതല്‍ ചേമ്പര്‍ ഹാളില്‍വെച്ച് നടക്കും. ചേമ്പര്‍ ഓഫ് കൊമേഴ്സ് സ്കില്‍ ഡെവലപ്മെന്റ് കമ്മറ്റിയാണ് തൊഴില്‍മേളയ്ക്ക് നേതൃത്വം കൊടുക്കുന്നത്. തൊഴില്‍ അന്വേഷകരായ യുവതീയുവാക്കളും തൊഴില്‍ ദാതാക്കളും രാവിലെ 9.30ന് തന്നെ ചേമ്പര്‍ ഹാളില്‍ എത്തിച്ചേരണമെന്ന് സ്കില്‍ ഡെവലപ്മെന്റ് കമ്മറ്റി ചെയര്മാന് സി.അനില്‍കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: