ഓണം-ബക്രീദ് വിപണന മേള സെപ്തംബര്‍ 7 മുതല്‍

Thursday 11 August 2016 11:13 pm IST

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റേയും ദാരിദ്ര്യലഘൂകരണ വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഐആര്‍ഡിപി/എസ്ജിഎസ്‌വൈ/കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേള സെപ്തംബര്‍ 7 മുതല്‍ 11 വരെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് ഡയറക്ടര്‍ കെഎം രാധാകൃഷ്ണന്‍ വിശദീകരിച്ചു. അസി.ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ കെ പ്രദീപന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എംകെ ശ്രീജിത്ത്, വികസന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ കെഎം ശശിധരന്‍, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ പി.സന്തോഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയപാലന്‍മാസ്റ്റര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ.ശ്രീജിത്ത് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ വനിതാക്ഷേമ ഓഫീസര്‍ കെ.ബീന നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.