ലോസാഞ്ചലസ് : ബോളിവുഡ് നടന് ഷാരൂഖ് ഖാനെ അമേരിക്കയിലെ ലോസാഞ്ചലസ് വിമാനത്താവളത്തില്‍ തടഞ്ഞു. സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് തടഞ്ഞത്. ഇക്കാര്യം ഷാരൂഖ് ഖാന് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ചതിലെ നൈരാശ്യവും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെ താന്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ യുഎസിലെ വിമാനത്താവളത്തില്‍ തനിക്കുണ്ടായ അനുഭവത്തില്‍ താന്‍ നിരാശനാണെന്നും ഷാരൂഖ് ട്വിറ്ററില്‍ പറയുന്നു.
ഇത് ആദ്യ തവണയല്ല ഷാരൂഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുന്നത്. 2012-ല്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2009 ലും അദ്ദേഹത്തിന് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: