റിയോ ഡി ജനീറോ: നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സിന് വീണ്ടും സ്വര്‍ണ്ണം. 200 മീറ്റര്‍ മെഡ്ലെയിലാണ് ഫെല്‍പ്സ് സ്വര്‍ണം നേടിയത്. 1:54:66 സെക്കന്‍ഡിലാണ് ഫെല്‍പ്സ് ഫിനിഷ് ചെയ്തത്.
ഇതോടെ റിയോയിലെ നാലാമത്തെയും ഒളിമ്പിക്സുകളിലാകെ 22-ാമത്തെയും സ്വര്‍ണമാണ് ഫെല്‍പ്സ് കരസ്ഥമാക്കിയത്. ആകെ ഒളിമ്പിക് മെഡലുകള്‍ 26 ആക്കാനും ഫെല്‍പ്സിനായി. 22 സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇതുവരെ ഫെല്‍പ്സ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: