തായ്‌ലന്‍ഡില്‍ സ്‌ഫോടന പരമ്പര; നാല് മരണം

Friday 12 August 2016 12:07 pm IST

ഹുവാഹിന്‍: തായ്‌ലന്‍ഡിലെ തിരക്കേറിയ വിനോദസഞ്ചാര മേഖലയിലെ എട്ടിടത്തുണ്ടായ സ്‌ഫോടനങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു ആദ്യ സ്‌ഫോടനം. തുടര്‍ന്ന് 90 മിനിട്ടുകള്‍ക്കുള്ളില്‍ എട്ടു സ്‌ഫോടനങ്ങള്‍ നടന്നു. രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പ്രധാനമന്ത്രി തിരക്കേറിയ മേഖലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തരവിട്ടു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ജാഗ്രതാ പാലിക്കണമെന്ന് ഭരണകൂടം അറിയിച്ചു. ഹുവാഹിന്‍, ഫുക്കറ്റ്, തെക്കന്‍ പ്രവിശ്യകളില്‍ നിന്നുള്ള തരംഗ്, സൂറത്ത് താനി എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്. ഹുവാഹിന്നിലെ റിസോര്‍ട്ടിലെ രണ്ട് തവണയാണ് സ്ഫോടനം നടന്നറ്റ്ഝ്. ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒമ്പത് പേര്‍ വിനോദസഞ്ചാരികളാണ്. തരംഗ്, സൂറത്ത് താനി എന്നീ നഗരങ്ങളില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ത്രാങ്കില്‍ ആറു പേര്‍ക്കും സുറാത് താനിയില്‍ നാലു പേര്‍ക്കും ഫുക്കെറ്റില്‍ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ചാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് പ്രാഥമിക നിഗമനം. ഫുക്കെറ്റ്, ഹുവാഹിന്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ രണ്ട് ഐഇഡി സ്‌ഫോടകവസ്തുക്കള്‍ പ്രത്യേക സ്‌ക്വാഡ് നിര്‍വീര്യമാക്കി. രാജ്യത്ത് കലാപമുണ്ടാക്കാനും ആശയകുഴപ്പം സൃഷ്ടിക്കുന്നതിനുമാണ് സ്‌ഫോടനങ്ങള്‍ കൊണ്ട് അക്രമികള്‍ ലക്ഷ്യമിടുന്നതെന്ന് ജുന്താ തലവന്‍ പ്രയുത് ചാന്‍ ഒചാ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.