പോലീസ് പ്രതികളെ സംരക്ഷിക്കുന്നു: ബിജെപി

Friday 12 August 2016 10:23 am IST

തിരൂര്‍: പടിഞ്ഞാറേക്കര തീരദേശത്ത് നിരന്തരമായി നടക്കുന്ന സിപിഎം അക്രമം പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍. തീരദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവര്‍ത്തകരും അവരുടെ വീടുകളും നിരവധി തവണ ആക്രമിക്കപ്പെട്ടു. ചിരന്തന ക്ലബ്ബിന് നേരെ മൂന്നാം തവണയാണ് ആക്രമണം നടന്നത്. ക്ലബ്ബില്‍ അതിക്രമിച്ചുകയറിയാണ് ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചത്. വെട്ടാന്‍ ഉപയോഗിച്ച വാള്‍ കണ്ടെടുക്കുയും പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അവരെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല. അധികാരത്തിന്റെ തണലില്‍ പോലീസ് ഒത്താശയോടെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.