മുംബയ്: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേല്ക്കുന്നു. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസാവുന്ന രണ്ടാമത്തെ വനിതയാണ് മഞ്ജുള ചെല്ലൂര്‍. 1994ല്‍ ചീഫ് ജസ്റ്റിസ് പദവി വഹിച്ച സുജാത മനോഹറാണ് അദ്യ ബോംബെ ഹൈക്കോടതി വനിതാ ചീഫ് ജസ്റ്റിസ്.
1978ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ പ്രാക്ടീസ് ആരംഭിച്ച ആദ്യ വനിതാ അഭിഭാഷകയാണ് മഞ്ജുള. പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റീസായി. 2014 ആഗസ്റ്റിലാണ് മഞ്ജുള ചെല്ലൂര്‍ കൊല്‍ക്കത്ത ചീഫ് ജസ്റ്റീസായി അധികാരത്തിലെത്തുന്നത്. ഏറ്റവും അടുത്ത് തന്നെ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ബോംബേ ഹൈക്കോടതിയില്‍ മഞ്ജുള സ്ഥാനമേല്‍ക്കും.
ചീഫ് ജസ്റ്റിസ് ഡി.എച്ച് വഗേല ഓഗസ്റ്റ് പത്തിന് വിരമിച്ചതോടെയാണ് മഞ്ജുള ചെല്ലൂരിന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്നും ബോംബേ ഹൈക്കോടതിയിലേക്ക് സ്ഥലമാറ്റം നല്‍കിയത്. ഭാരതത്തിലെ 24 ഹൈക്കോടതികളില്‍ ദല്‍ഹിയിലും ബോംബെയിലുമാണ് വനിത ചീഫ് ജസ്റ്റിസ്മാരുള്ളത്.
മുതിര്‍ന്ന ജഡ്ജി ഗിരീഷ് ചന്ദ്ര ഗുപ്ത ബോംബെ താത്കാലിക ചീഫ് ജസ്റ്റീസ് പദവി വഹിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: