കനത്ത മഴയില്‍ ഹിമാചലില്‍ പാലം തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

Friday 12 August 2016 12:21 pm IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ 44 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നു വന്‍ ദുരന്തം ഒഴിവായി. ഹിമാചലിലെ നുര്‍പുര്‍ തെഹ്സിലില്‍ നിന്ന് പഞ്ചാബിലേക്കുള്ള പ്രധാന പാതയിലുള്ള പാലമാണ് തകര്‍ന്നു വീണത്. പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഇതിലൂടെയുള്ള യാത്രയ്ക്ക് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 160 മീറ്റര്‍ നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. 76 മീറ്റര്‍ ഭാഗവും 10 തൂണുകളും ഒലിച്ചുപോയതായി അധികൃതര്‍ അറിയിച്ചു. ആളുകള്‍ ജാഗ്രത പാലിച്ചതാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു സാധാരണ വന്‍ തിരക്ക് അനുഭവപ്പെടുന്ന പാതയാണിത്. കഴിഞ്ഞയാഴ്ച മുംബൈയിലെ മഹദില്‍ സാവിത്രിനദിക്ക് കുറുകേയുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന പാലം തകര്‍ന്ന് വീണ് നിരവധി പേരെ കാണാതായിരുന്നു. 26 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രണ്ട് സര്‍ക്കാര്‍ ബസുകള്‍ അടക്കം പത്ത് വാഹനങ്ങളും ഒഴുക്കില്‍പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.