അമ്പലപ്പുഴ: മുടങ്ങിക്കിടന്ന ആലപ്പുഴ ദന്തല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഒന്നര വര്‍ഷമായി മുടങ്ങിയ കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി പതിനേഴരകോടി രൂപയാണ് അനുവദിച്ചത്.
തൊഴിലാളികളെ ഒഴിവാക്കി യന്ത്രസഹായത്താല്‍ നിര്‍മ്മാണം നടത്താനുള്ള കരാറുകാരന്റെ നീക്കത്തെ തൊഴിലാളി സംഘടനകള്‍ എതിര്‍ത്തു. കഴിഞ്ഞ ദിവസം പ്രാദേശിക തലത്തില്‍ യൂണിയന് നേതാക്കളും കരാറുകാരും ചര്‍ച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു.
ബിഎംഎസ്, സിഐടിയു യൂണിയനുകളില്‍ നിന്നും 13 തൊഴിലാളികളെ ഉള്‍പ്പെടുത്തി പണിആരംഭിക്കുകയായിരുന്നു. നാലു ബ്ലോക്കുകളാണ് കോളേജിനായി നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ താത്കാലിക കെട്ടിടത്തിലാണ് ദന്തല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: