ആലപ്പുഴ: എക്സൈസ് ടൗണിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 31,000 രൂപ വില മതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ആലപ്പുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. വിനയകുമാറിന്റെയും, ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. മധുസൂദനന് പിളളയുടെയും നേതൃത്ത്വത്തിലാണ് നഗരമദ്ധ്യത്തിലെ വില്‍പ്പനശാലകളില്‍ പരിശോധന നടന്നത്. റെയ്ഡില്‍ എക്സൈസ് ഉദ്യോഗസ്ഥ•രായ പ്രിവന്റീവ് ഓഫീസര്‍ ബി. സുനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ എ. സാബൂ എന്നിവര്‍ പങ്കെടുത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: