പട്ടികജാതി ക്ഷേമസമിതി സിപിഎം പിരിച്ചുവിടണം: പട്ടിക ജാതി മോര്‍ച്ച

Friday 12 August 2016 7:49 pm IST

ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ ജാതിയില്ല വിളംബരം നടത്തുന്ന സിപിഎം ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പട്ടികജാതി ക്ഷേമസമിതി (പികെഎസ്) പിരിച്ചുവിടണമെന്ന് എസ്‌സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍ ആവശ്യപ്പെട്ടു. എസ്‌സി മോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ കെ.ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ കൊട്ടാരം ഉണ്ണികൃഷ്ണന്‍, ഡി. പ്രദീപ്, രമേശ് കൊച്ചുമുറി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി രമേശ് കൊച്ചുമുറി, ജി. രമേശ് അമ്പലപ്പുഴ (ജനറല്‍ സെക്രട്ടറിര്‍) പി.എ രാജുക്കുട്ടി, മഹേന്ദ്രന്‍, രംഭ ചിദംബരന്‍ (വൈസ് പ്രസിഡന്റുമാര്‍), വെട്ടിയാര്‍ വിജയന്‍, ശിവദാസ്, എന്‍.കെ. വിജയന്‍, രാജേഷ്, അഡ്വ. വിജേഷ് (സെക്രട്ടറിമാര്‍), എസ്. വിജി കായംകുളം (ഖജാന്‍ജി) എന്നിവരെ ജില്ലാ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.