കൊച്ചി: ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് സുധീറില്‍ നിന്നും വേര്‍പിരിഞ്ഞതായി അവര്‍ ഒരു വനിതാ മാസികയിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി വ്യക്തമാക്കി.
ജീവിതത്തില്‍ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ദിവ്യ അഭിമുഖത്തില്‍ പറയുന്നു. ജീവിതാവസാനം വരെ നീളേണ്ട ബന്ധം ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നതില്‍ ദുഖമുണ്ടെന്നും ദിവ്യ പറയുന്നു.
ഒരു ചാനല്‍ പരിപാടിയില്‍ അമേരിക്കന്‍ വാസം അവസാനിപ്പിക്കുകയാണെന്നും സിനിമയില്‍ സജീവമാകുമെന്നും പറഞ്ഞിരുന്നു. 2002ലായിരുന്നു അടുത്ത ബന്ധുവായ ഡോ. സുധീര്‍ ശേഖറിനെ ദിവ്യ വിവാഹം ചെയ്തത്. ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു താമസം. അര്ജ്ജുന്, മീനാക്ഷി എന്നിവരാണ് മക്കള്‍.
കൊച്ചി സ്വദേശിയായ ദിവ്യാ ഉണ്ണി ബാലതാരമായാണ് സിനിമയില്‍ എത്തിയത്. ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ദിവ്യ ആദ്യമായി നായികയാകുന്നത്. പ്രണയവര്‍ണങ്ങള്‍, ചുരം, ഫ്രണ്ട്സ്, ആകാശഗംഗ, ഉസ്താദ്, വര്‍ണ്ണപ്പകിട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യാ അവസാനമായി അഭിനയിച്ചത് 2013ല്‍ പുറത്തിറങ്ങിയ മുസാഫിറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: