ദേശീയ ദിനങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളാക്കണം: എന്‍ജിഒ സംഘ്

Friday 12 August 2016 8:37 pm IST

പത്തനംതിട്ട: ദേശീയതയ്‌ക്കെതിരേ ശക്തമായ അവഹേളനവും വെല്ലുവിളികളും നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ നമ്മുടെ ദേശീയദിനങ്ങളായ സ്വാതന്ത്ര്യദിനം , ഗാന്ധിജയന്തി, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രവര്‍ത്തിദിനങ്ങളായി പ്രഖ്യാപിക്കണമെന്ന് കേരളാ എന്‍ജിഒസംഘ്‌സംസ്ഥാന ജോ.സെക്രട്ടറി എം.ആര്‍.അജിത്കുമാര്‍ ആവശ്യപ്പെട്ടു. എന്‍ജിഒ സംഘ് ജില്ലാ വാര്‍ഷിക സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റെല്ലാ രാജ്യങ്ങളിലും ദേശീയ ദിനങ്ങള്‍ പ്രവര്‍ത്തിദിനങ്ങളാണ് രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ദേശവിരുദ്ധ ശക്തികളും തീവ്രവാദികളും കപട മതേതരവാദികളുടേയും വൈദേശിക പ്രത്യയശാസ്ത്രവാദികളുടേയും പിന്തുണയോടും സഹായത്തോടുംകൂടി ശക്തരാകുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ ജീവനക്കാരില്‍ ദേശീയബോധം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ആ നിലയ്ക്ക് നമ്മുടെ ദേശീയ ദിനങ്ങള്‍ പ്രവര്‍ത്തിദിനങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് മുഴുവന്‍ ജീവനക്കാരും ഓഫീസില്‍ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്.രഘുനാഥ്, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, ആര്‍എസ്എസ് ജില്ലാ വ്യവസ്ഥാപ്രമുഖ് ആര്‍.മോഹനന്‍, കെ.ജി.ഒ സംഘ് ജില്ലാ കണ്‍വീനര്‍ ആര്‍.ബാഹുലേയന്‍, എന്‍ടിയു ജില്ലാ ജോ.സെക്രട്ടറി ഡി.അശോകന്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി എ.രവീന്ദ്രന്‍നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി എസ്.രാജേഷ് സ്വാഗതവും ജോ.സെക്രട്ടറി ജി.അനീഷ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പി.അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആര്‍എസ്എസ് ശബരിഗിരി കാര്യകാരി സദസ്യന്‍ കെ.ജി.സന്തോഷ്‌കുമാര്‍ പ്രഭാഷണം നടത്തി. ജില്ലാ.ജോ.സെക്രട്ടറി എസ്.ഗീരീഷ് സ്വാഗതവും ബ്രാഞ്ച് പ്രസിഡന്റ് പി.ആര്‍.രതീഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.