മുഹമ്മ: കലവൂരിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണ ശ്രമം. കലവൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള മുരിക്കംപറമ്പില് റെജി, മീരാ നിവാസില്‍ സി.കെ. സുരേന്ദ്രന്, മാത്യു എന്നിവരുടെ വീടുകളിലും സുരേന്ദ്രന്റെ മീര ഹോട്ടല്‍, മാത്യുവിന്റെ ലിറ്റില്‍ ഫ്ളവര്‍ ബേക്കറി എന്നിവിടങ്ങളിലുമാണ് മോഷണ ശ്രമം നടന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കായിരുന്നു മോഷണശ്രമം. വീടുകളുടേയും കടകളുടെയും വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഒച്ച കേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി അന്വേഷണം നടത്തി. കലവൂരില്‍ വ്യാപകമാകുന്ന മോഷണ പരമ്പരയില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ചൈതന്യ വ്യാപാരി ക്ഷേമ സംഘം ആവശ്യപ്പെട്ടു.
പ്രസിഡന്റ്റ് പരീത് കുഞ്ഞ് ആശാന് ഇലഞ്ഞിക്കാത്തറ, റ്റി.വി.സത്യപാലന്,കെ.കുഞ്ഞുമോന്,സുനില്‍ തോമസ്,കെ.ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: