ലൗ ജിഹാദ് : രണ്ടുപേര്‍ അറസ്റ്റില്‍

Friday 12 August 2016 10:08 pm IST

പാലക്കാട്: ചെര്‍പ്പുളശ്ശേരിയിലെ ലൗ ജിഹാദ് കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം പട്ടിക്കാട് സ്വദേശികളും എസ്ഡിപിഐ പ്രവര്‍ത്തകരുമായ സീന ഫര്‍സാന(37), നാസര്‍ (34) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. എന്‍ഐഎ അനേ്വഷിക്കുന്ന നൗഫല്‍കുരുക്കളിന്റെ സഹായികളാണ് സീന ഫര്‍സാനയും, നാസറും. പെണ്‍കുട്ടിയെ കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ചതിനാണ് 365,344 വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ജൂണ്‍ 13ന് ചെര്‍പ്പുളശ്ശേരിയിലെ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയില്‍ നിന്ന് കാറില്‍ സീന ഫര്‍സാനയുടെ വീട്ടിലെത്തിച്ചതും, കേസുമായി ബന്ധപ്പെട്ട് വക്കീലിനെ ഏര്‍പ്പാട് ചെയ്തതും,കോടതിയില്‍ എത്തിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തതും നാസറാണ്. സീനയുടെ ഭര്‍ത്താവിന്റെ സുഹൃത്തും അയല്‍ക്കാരനുമാണ് നാസര്‍. തെരഞ്ഞെടുപ്പില്‍ സീന എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ ചാര്‍ജ്ജുള്ള അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യന്‍, ചെര്‍പ്പുളശ്ശേരി സിഐ എ.ദീപക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ്് ചെയ്തത്. ഏറെ ഗൗരവമുള്ള കേസായതിനാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്്. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.