റിയോ ഡി ജനീറോ: ടെന്നീസ് പുരുഷ-വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ-ബൊപ്പണ്ണ സഖ്യത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യൻ സഖ്യം ക്വാർട്ടറിലെത്തി.
നാലാം സീഡിയ സാനിയ സഖ്യം ആദ്യ റൗണ്ടിൽ ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസർ- ജോൺ പിയോഴ്സ് സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. സ്കോർ: 7-5, 6-4. ആദ്യ സെറ്റിൽ ഓസീസ് ജോഡികൾ ഉജ്ജ്വല പോരാട്ടം നടത്തി. എന്നാൽ രണ്ടാം സെറ്റിൽ ഏറെക്കുറെ അനായാസമായി ഇന്ത്യൻ സഖ്യംേ വിജയം സ്വന്തമാക്കി.
നേരത്തെ വനിതാ ഡബിൾസിൽ സാനിയ മിർസ-പ്രാർത്ഥന തോംബാർ സഖ്യവും പുരുഷ ഡബിൾസിൽ ലിയാണ്ടർ പേസ്-രോഹൻ ബൊപ്പണ്ണ സഖ്യവും ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: