എരുമേലിയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

Friday 12 August 2016 10:34 pm IST

എരുമേലി: എരുമേലിയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായി. ദിവസവും പത്തിലധികം തവണയാണ് പകല്‍ വൈദ്യുതി മുടങ്ങുന്നത്. പത്തും, പതിനഞ്ചും മിനിറ്റ് വരെ വൈകിയാണ് പിന്നീട് വൈദ്യുതി എത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഏറെ ദുരിതത്തിലായത് വിദ്യാര്‍ത്ഥികളും, ഇന്റര്‍നെറ്റ് കഫേകളും കച്ചവടക്കാരുമാണ്. കഴിഞ്ഞ ഒരു മാസത്തിലധികമായി തുടരുന്ന വൈദ്യുതി മുടക്കം കച്ചവട മേഖല തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണന്നും കച്ചവടക്കാരും പറഞ്ഞു. എന്നാല്‍ നാലു സെക്ഷന്‍ ഓഫീസായി പ്രവര്‍ത്തിക്കേണ്ട എരുമേലി വൈദ്യുതി ഓഫീസ് വിരളിലെണ്ണാവുന്ന ജീവനക്കാരുമായാണ് പ്രവര്‍ത്തിക്കുന്നത്. ഗുണഭോക്താക്കളുടെ ക്രമാതീതമായ വര്‍ദ്ധനയ്ക്കനുസരിച്ചുള്ള വൈദ്യുതി എരുമേലിക്ക് ലഭിക്കാത്തതാണ് നിലവിലുള്ള പ്രധാന പ്രതിസന്ധിയെന്നും ജീവനക്കാരും പറയുന്നു. വൈദ്യുതി ഓവര്‍ ലോഡ് മൂലമാണ് വ്യാപകമായി തടസം ഉണ്ടാകുന്നതെന്നും, കനകപ്പലം 110 കെ.വി സബ് സ്റ്റേഷന്‍ പൂര്‍ത്തിയായാല്‍ എരുമേലിയിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.