സംസ്ഥാനത്ത് യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു: ഋഷിരാജ് സിങ്

Friday 12 August 2016 10:34 pm IST

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുകയാണെന്ന് എക്‌സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ്. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലഹരി ഉപയോഗത്തില്‍ കേരളം മൂന്നാം സ്ഥാനത്തുണ്ട്. രണ്ടു മാസത്തിനിടെയില്‍ സംസ്ഥാനത്ത് 30000 കിലോഗ്രാം ലഹരി പദാര്‍ഥങ്ങള്‍ പിടികൂടിയതായി കമ്മീഷണര്‍ പറഞ്ഞു. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായാണ് കണക്ക്. വരും തലമുറയെ ലഹരിയുടെ വിപത്തുകളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി എക്‌സൈസ് വകുപ്പ് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം ഉള്‍പ്പടെയുള്ള കര്‍മ്മ പരിപാടികള്‍ നടത്തുന്നുണ്ട്. കോളജുകളില്‍ ലഹരി ഉപയോഗം തടയുന്നതിനായി മെന്‍സ് ഹോസ്റ്റലുകളില്‍ പരിശോധന നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടു മാസത്തിനുള്ളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. മാസത്തില്‍ ഒരിക്കല്‍ ഇവ പരിശോധിച്ച് പരിഹാരം കാണും. മയക്കുമരുന്നു വില്‍ക്കുന്നതോ ഉപയോഗിക്കുന്നതിനെ കുറിച്ചോ എക്‌സൈസ് വകുപ്പിനെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. പിടിഎ പ്രസിഡന്റ് സോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ഡോമിനിക് കാഞ്ഞിരത്തിനാല്‍, പ്രിന്‍സിപ്പല്‍ ഫാ. ഡെന്നിതോമസ് നെടുംപതാലില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സിബി അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ക്യാപ്റ്റന്‍സ് എഡ്വിന്‍ ജോയി, ആനി ജോര്‍ജ്, ഹെഡ് ബോയ് അഗസ്റ്റിന്‍ ജേക്കബ് ഹെഡ്‌ഗേള്‍ ക്രിസ്റ്റീന അരുണ്‍, സ്പീക്കര്‍ ശ്വേത ഷിനോദ്, ഡെപ്യൂട്ടി സ്പീക്കര്‍ എബി ബി കോക്കാട്ട്, പ്രതിപക്ഷനേതാവ് നീരജ് എന്‍ നായര്‍, ഡപ്യൂട്ടി ഓപ്പസിഷന്‍ ലീഡര്‍ മെറിള്‍ മരിയ ജോസഫ് എന്നിവര്‍ക്കൊപ്പം സ്്കൂളിലെ വിവിധകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരായി മാത്യു ജോര്‍ജ്, സാനിയ സണ്ണി, ഹന്ന അന്‍സാര്‍, അഡോണ്‍ ജിമ്മി, അഖില്‍ എസ്. നായര്‍, മരിയ മാര്‍ട്ടിന്‍, കുര്യാക്കോസ് കുരുവിള, അലിന്‍ ജോസ്, ഫിലിപ് സെബാസ്റ്റ്യന്‍, ജാവേദ് ഖയാം എസ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.