കോട്ടയം: കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി കുറ്റപ്പെടുത്തി. മഹിളാ മോര്‍ച്ച കോട്ടയം ജില്ലാകമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി പദ്ധതികള്‍ രൂപപ്പെടുത്താന്‍ തയ്യാറാകാത്തതും പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും 18ന് രക്ഷാബന്ധന് മഹോത്സവം നടത്തും. മഹിളാ മോര്‍ച്ച കോട്ടയം ജില്ലാപ്രസിഡന്റ് സുമാവിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാസെക്രട്ടറി കെ.പി. സുരേഷ്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി മിനിനന്ദകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുമാമുകുന്ദന്, ശുഭസുന്ദര്‍രാജ്, നേതാക്കളായ റീബാവര്‍ക്കി, വിനോദിനി. പി.പി, കമലാരാഘവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: