സിഐടിയു അക്രമം: ബിഎംഎസ് പ്രതിഷേധിച്ചു

Friday 12 August 2016 10:44 pm IST

കോട്ടയം: ബിഎംഎസ് അംഗമായ ഓട്ടോ ഡ്രൈവര്‍ ലിനോ (28), യാത്രക്കാരനായ മള്ളൂശേരി സ്വദേശി ബാബു (38) എന്നിവരെ മാരകമായി വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച സിഐടിയു അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് കോട്ടയം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തിരുനക്കര ടെമ്പിള്‍ കോര്‍ണ്ണറില്‍ നിന്നും ആരംഭിച്ച പ്രകടനം കോട്ടയം കെഎസ്ആര്‍ടിസി സ്‌റ്റേഷന് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ് സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മനോജ് മാധവന്‍, ജില്ലാ ഭാരവാഹികളായ എ.ടി.കൊച്ചുമോന്‍, എന്‍.എം.രാധാകൃഷ്ണന്‍, പി.എസ്.തങ്കച്ചന്‍, ഉണ്ണി മറ്റക്കര, കെ.ജി.ഗോപകുമാര്‍, കുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും രാഷ്ട്രീയസ്വാധീനം വച്ച് രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചാല്‍ തിരിച്ചടി നല്‍കുമെന്നും യോഗം അഭിപ്രായപ്പെട്ടു. യൂണിയന്‍ നേതാക്കളായ രാജേന്ദ്രപ്രസാദ്, പ്രസാദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.