ഗാന്ധിനഗര്‍: കായംകുളം വിഠോബാ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തിനെതിരെ ബ്രാഹ്മണ ക്ഷേമസഭ കോട്ടയം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ഭാഷാ ന്യൂനപക്ഷമായ സമുദായാംഗങ്ങള്‍ക്ക് എതിരെയും അവരുടെ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേര നടക്കുന്ന അക്രമത്തില്‍ കുറ്റക്കാരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് പി.എ. രത്നാകരഷേണായി അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മണറാവു, ഗോപിനാഥറാവു, ദയാനന്ദ ഷേണായി, മനോജ് പൈ, സതീഷ്.ടി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: