ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിതിക പഠനം നടത്താന്‍ വിദഗ്ധസമിതി നല്കിയ ശുപാര്‍ശ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവെയ്ക്ക് നിവേദനം നല്കി.
സുപ്രീംകോടതി, ദേശീയ ഹരിത ട്രിബ്യൂണല്‍, കേരളാ ഹൈക്കോടതി, ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷന്,ജൈവവൈവിധ്യ ബോര്‍ഡ്, പാര്‍ലമെന്റ് സമിതി, നിയമസഭാ പരിസ്ഥിതി കമ്മറ്റി എന്നിവരെല്ലാം പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുള്ള കാര്യം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നിരവധി പേരുടെ എതിര്‍പ്പുണ്ടായിട്ടും കെജിഎസിന്റെ പദ്ധതിക്ക് അനുകൂലമായ ശുപാര്‍ശ നല്കിയ പാരിസ്ഥിതിക വിദഗ്ധ സമിതിയുടെ നിലപാട് തെറ്റാണ്.
വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്നതും വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ ഉത്തരവാദിത്വപ്പെട്ട നിയമ കേന്ദ്രങ്ങളെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണെന്നും കുമ്മനം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പരിസ്ഥിതി പ്രവര്‍ത്തകനായ വിപിന്‍ കൂടിയേടത്ത്, ബിജെപി സൗത്തിന്ത്യന്‍ സെല്‍ കോ കണ്‍വീനര്‍ അഡ്വ ജോജോ ജോസ് എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: