തൃശൂര്‍: സാമൂഹ്യ സമരസത സന്ദേശവുമായി തൃശൂരില്‍ രാമായണ മഹോത്സവം.സി.കെ. ജാനുവിന് രാമായണ മഹോത്സവത്തിന്റെ ഭാഗമായുള്ള ശബരി പുരസ്കാരം സമ്മാനിക്കും. പ്രശസ്ത എഴുത്തുകാരന് മാടമ്പ് കുഞ്ഞുകുട്ടന് വാത്മീകി പുരസ്കാരവും സമ്മാനിക്കും. മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ അനുസ്മരണമായി സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രശസ്തര്‍ ഒത്തുചേര്‍ന്ന് ശബരി ഭോജനവും നടത്തും.
16ന് രാവിലെ 10മുതല്‍ തൃശൂര്‍ റീജ്യണല്‍ തീയേറ്ററിലാണ് രാമായണ മഹോത്സവം അരങ്ങേറുന്നത്. സമര്‍പ്പണ സാംസ്കാരിക വേദിയാണ് സംഘാടകര്‍. ഡോ. ബി.അശോക് ഉദ്ഘാടനം നിര്‍വഹിക്കും.
തുറവൂര്‍ വിശ്വംഭരന്, കുമ്മനം രാജശേഖരന്, എസ്.രമേശന്‍നായര്‍, സി.കെ.ജാനു, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഇമാം പി.കെ.ഇബ്രാഹിം ഫലാഹി, പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, ഡോ.എന്‍.ആര്.മധു, ഡോ.കെ.കെ.മുഹമ്മദ്, പി.വി.ബാബു, എം.ടി.രമേശ്, സി.കെ.സജിനാരായണന്‍, കെ.പി.ശശികലടീച്ചര്‍, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സി.കെ.മേനോന് ചടങ്ങില്‍ രാമായണ പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: